Uncategorized

ഓൺലൈൻ ഭക്ഷണ വിതരണ മേഖലയിൽ മത്സരം കടുക്കും; സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും വെല്ലുവിളിയുമായി ഫ്ലിപ്കാർട്ടും

ഡൽഹി: സൊമാറ്റോയ്ക്കും സ്വിഗ്ഗിയ്ക്കും പിന്നാലെ ഓൺലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ് ഫ്ലിപ്കാർട്ടും. സർക്കാർ പിന്തുണയുള്ള ഒഎൻഡിസി (ONDC) പ്ലാറ്റ്‌ഫോം വഴിയും പ്രത്യേക ആപ്പ് വഴിയുമാണ് ഈ സേവനം നടപ്പിലാക്കാൻ കമ്പനി പദ്ധതിയിടുന്നത്.

അടുത്ത ആഴ്ചകളിൽ തന്നെ ഫുഡ് ഡെലിവറി സേവനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഉപഭോക്താക്കളുടെ പ്രതികരണങ്ങൾ വിലയിരുത്തിയ ശേഷം ഘട്ടം ഘട്ടമായി മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും. സൊമാറ്റോ, സ്വിഗ്ഗിഎന്നിവർ ആധിപത്യം പുലർത്തുന്ന വിപണിയിലേക്കാണ് ഫ്ലിപ്കാർട്ടിൻ്റെ കടന്നുവരവ്.നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പെടെ വിഷയങ്ങള്‍ക്കെതിരായ വിദ്യാര്‍ഥി സമരത്തെ പിന്തുണച്ച് പ്രതിപക്ഷത്തിന്റെ മറ്റൊരു അപ്രതീക്ഷിത നീക്കം. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യാ സഖ്യം നേതാക്കള്‍ ഗാന്ധി സ്മൃതിയിലെത്തി. മൂന്ന് ബസുകളിലായാണ് പ്രതിപക്ഷ എംപിമാര്‍ എത്തിയത്. പിന്തുണയുമായി വലിയ ജനക്കൂട്ടവും എത്തിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരായ സമരത്തില്‍നിന്ന് ഒരു തരിമ്പുപോലും പിന്നോട്ടില്ലെന്ന് അടിവരയിടുകയാണ് പ്രതിപക്ഷം.

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാര്‍ഥികള്‍ക്ക് അന്ത്യാജ്ഞലി അർപ്പിക്കാനാണ് തീസ് ജനുവരി മാര്‍ഗിലെ ഗാന്ധി സ്‌മൃതിയിലേക്ക് പോകുന്നതെന്നാണ് രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. രാഹുലിന്റെ വസതിയില്‍നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണ് ഗാന്ധി സ്‌മൃതി. എന്നാല്‍, വഴിമധ്യേ, ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് യാത്ര തടസപ്പെടുത്തി. എംപിമാര്‍ പ്രതിഷേധം കടുപ്പിച്ചതോടെ, ബാരിക്കേഡ് നീക്കി ബസ് കടത്തിവിടുകയായിരുന്നു.

എംപിമാര്‍ എത്തിയപ്പോള്‍ ഗാന്ധി സ്‌മൃതി അഞ്ചു മണിയോടെ അടച്ചതിനാല്‍ കയറ്റാനാവില്ലെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. പ്രതിഷേധം കടുത്തപ്പോള്‍ പൊലീസ് അയഞ്ഞു. എംപിമാര്‍ ഗാന്ധി സ്‌മൃതിയില്‍ പ്രവേശിച്ചു.

നേരത്തെ, രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് എംപിമാരുടെ അടിയന്തര യോഗം വിളിച്ചിരുന്നു. തൊട്ടുപിന്നാലെ, ഇന്ത്യാ ഗേറ്റില്‍ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അറിയിച്ചു. എന്നാല്‍, പൊലീസ് അനുമതി നല്‍കിയില്ല. ഇതോടെയാണ് ഗാന്ധി സ്‌മൃതിയിലേക്ക് പോകാന്‍ തീരുമാനിച്ചത്. സമരം സമാധാനപരമായിരിക്കുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button