Uncategorized

ഡല്‍ഹി പ്രക്ഷോഭത്തിന്റെ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നത് വിലക്കി മദ്രാസ് ഐഐടി; വഴങ്ങാതെ വിദ്യാര്‍ത്ഥികള്‍

ചെന്നൈ: രാജ്യ തലസ്ഥാനത്ത് നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന്റെ വീഡിയോകളും ചിത്രങ്ങളും വിദ്യാര്‍ത്ഥികളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളില്‍ പങ്കു വെക്കുന്നതിന് മദ്രാസ് ഐഐടി വിലക്കേര്‍പ്പെടുത്തിയതായി പരാതി. പ്രതിഷേധത്തെ പിന്തുണച്ചുള്ള വീഡിയോകള്‍ നീക്കം ചെയ്യാനായി സര്‍വകലാശാല ആവശ്യപ്പെട്ടതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. ജന്തര്‍ മന്തര്‍ പക്ഷോഭത്തെ പിന്തുണച്ചുള്ള എല്ലാ പോസ്റ്റുകളും നീക്കം ചെയ്യാനായി സര്‍വകലാശാല ഡീനാണ് നിര്‍ദേശം നല്‍കിയതെന്നും വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു.

ഐഐടി മദ്രാസിലെ രജിസ്റ്റര്‍ ചെയ്യപ്പെട്ട വിദ്യാര്‍ത്ഥി സംഘടനയായ ‘ചിന്താബാര്‍’ നിരാഹാരം അനുഷ്ഠിക്കുന്ന സോനം വാങ്ചുക്കിനും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും പിന്തുണ പ്രഖ്യാപിച്ച് പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി ഇവര്‍ സര്‍വകലാശാലയോട് അനുമതിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പിന്നാലെ ഡീന്‍ വിദ്യാര്‍ത്ഥി പ്രതിനിധികളേയും അദ്ധ്യാപകരേയും വിളിച്ചു വരുത്തി ഡല്‍ഹി പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചുള്ള പരിപാടി അവസാനിപ്പിക്കണമെന്നും അതിനെ പിന്തുണച്ചുള്ള വീഡിയോകള്‍ നീക്കം ചെയ്യുകയും ചെയ്തില്ലെങ്കില്‍ വലിയ നടപടികള്‍ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ചിന്തബാറിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്ന സോനം വാങ്ചുക്കിന്റെ എഐ വിഡിയോ ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടതായാണ് വിവരം.എന്നാല്‍ മറ്റ് സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ വിദ്യാര്‍ത്ഥികള്‍ സമര വീഡിയോകള്‍ പോസ്റ്റ് ചെയ്തു. ബുധനാഴ്ചയോടെ നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുന്ന ഐക്യദാഢ്യ കൂട്ടായ്മയും വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ചു. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് അവര്‍ അണി നിരന്നത്. പ്രത്യക സംഘടനകളുടെ ആഹ്വാനത്തില്‍ ആയിരുന്നില്ല പരിപാടി എന്നതും പ്രത്യേകതയായി. ഡല്‍ഹില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അവശ്യ സാധനങ്ങളും മരുന്നുകളും അയച്ചു നല്‍കാനും ഐഐടി വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button