Uncategorized
എച്ച്.ഡി. കോട്ടയിൽ പൂവസന്തം

ഗുണ്ടൽപേട്ടിന്റെ പൂപ്പാടങ്ങൾക്ക് അപ്പുറം അതിർത്തിയിലെ കബനി തീരത്തും ഇപ്പോൾ പൂവസന്തം. എച്ച്.ഡി. കോട്ടയും വെള്ളയും ഹാന്റ്പോസ്റ്റും ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ചെണ്ടുമല്ലി പൂത്തുലഞ്ഞ് വിസ്മയക്കാഴ്ചയായി മാറുന്നു. ഇഞ്ചിയും വാഴയും കൃഷി ചെയ്യുന്നതിനിടയിൽ മലയാളി കർഷകർ നടത്തിയ പരീക്ഷണമാണ് ഇപ്പോൾ സഞ്ചാരികളെ ആകർഷിക്കുന്ന ഈ പൂപ്പാടങ്ങൾ



