ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ പ്രതിയെ കേളകം പോലീസ് പിടികൂടി.ശാന്തിഗിരി സ്വദേശി നാരായണ കുമാറിനെയാണ് പോലീസ് പിടികൂടിയത്.

കേളകം: യുവതിയെ ശല്യം ചെയ്യുകയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതിയെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. അടക്കാത്തോട് ശാന്തിഗിരി സ്വദേശിയായ കലശപ്പറമ്പത്ത് നാരായണകുമാറിനെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വർഷം സെപ്റ്റംബർ 25-നാണ്
കേസിനാസ്പദമായ സംഭവം നടന്നത്. അടക്കാത്തോട് സ്വദേശിനിയായ യുവതിയെ ബസിൽ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, അവരുടെ അനുമതിയില്ലാതെ മൊബൈൽ ഫോണിൽ ചിത്രം പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തതിനെ തുടർന്നാണ് നാരായണകുമാറിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് കോടതിയിൽ ഹാജരാകാതെ മുങ്ങിനടക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പോലീസ് തന്ത്രപരമായി പിടികൂടി.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേളകം എസ്.എച്ച്.ഒ. ഇതിഹാസ ഇതിഹാസ് ത്വാഹ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, ലിദോഷ്, റിജോഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.



