Uncategorized

ചെറുപുഴ തിരുമേരിയിൽ ഗ്യാസ് സിലിണ്ടറുകളുമായി പോയ മിനി ലോറി മറിഞ്ഞു; രണ്ട് പേർക്ക് പരിക്ക്

ചെറുപുഴ: ചെറുപുഴ തിരുമേരി ചട്ടിവയൽ ആലിങ്കപ്പടി റോഡിൽ എച്ച്പി ഗ്യാസ് സിലിണ്ടറുകളുമായി പോയ മിനി ലോറി മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടം.
ചെരുപുഴയിൽ നിന്ന് താബൂറിലേക്ക് ഗ്യാസ് സിലിണ്ടറുകളുമായി പോയ മിനി ലോറിയാണ് കുത്തനെയുള്ള കയറ്റത്തിൽ നിയന്ത്രണം വിട്ട് പിന്നോട്ട് നീങ്ങി മറിഞ്ഞത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന നല്ലോമ്പുഴ സ്വദേശികളായ മുട്ടാണശ്ശേരി സുമേഷ്, താഴ്ത്തുവളപ്പിൽ അഭിലാഷ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ചെറുപുഴ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ഗ്യാസ് സിലിണ്ടറുകൾ റോഡിലേക്ക് ചിതറിക്കിടന്നത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കി. അപകട ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button