Uncategorized
വീട്ടിൽ നിന്ന് ഷോക്കേറ്റു യുവാവ് മരിച്ചു

കണ്ണൂർ തളിപ്പറമ്പ്: യുവാവ് വീട്ടിൽ ഷോക്കേറ്റു മരിച്ചു.പട്ടുവം ഇല്ലംപറമ്പിലെ തച്ചിറാണ്ടി വീട്ടിൽ ശശിയുടെ മകൻ ടി.സിബിൻ(26)ആണ് മരിച്ചത്.
ഇന്ന് ഉച്ചക്ക് 12.45 ന് വീട്ടിൽ ഇലക്ട്രിക്ക് റിപ്പേർ നടത്തവെ അബദ്ധത്തിൽ ഷോക്കേറ്റാണ് മരണം സംഭവിച്ചത്.
സഹോദരൻ: സബിൻ.
മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ.




