Uncategorized
നാറാത്ത് ആലിങ്കീഴിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

മയ്യിൽ: നാറാത്ത് ആലിങ്കീഴിൽ ചെറുവാക്കര ഗവ. എൽ.പി. സ്കൂളിന് മുൻവശത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. കുറ്റിയാട്ടൂർ പഴശ്ശി വയക്കച്ചാൽ റോടിൽ വി.കെ. ധിനിൽ ആണ് മരിച്ചത്. അപകടം വെള്ളിയാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല




