Uncategorized
കീം ഫലം പ്രഖ്യാപിച്ചു ഒന്നാം റാങ്ക് അങ്കമാലി സ്വദേശിക്ക് രണ്ടാം റാങ്ക് കണ്ണൂർ സ്വദേശിക്ക്

സംസ്ഥാനത്തെ എഞ്ചിനീയറിംഗ്, ഫാർമസി (കീം) പ്രവേശന പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉച്ചയ്ക്ക് ഒന്നരയോടെ കൊച്ചിയിൽ വച്ചാണ് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 64,759 പേരാണ് എഞ്ചിനീയറിംഗ് പ്രവേശന യോഗ്യത നേടിയിരിക്കുന്നത്. അങ്കമാലി സ്വദേശി റോഷൻ രാജുവിനാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് കണ്ണൂർ സ്വദേശി ധ്യാൻ തേജിനാണ്. മൂന്നാം റാങ്ക് തൃശൂർ സ്വദേശി വിസ്മയ കെ ആറിനാണ്.




