Uncategorized
വീട്ടമ്മയ്ക്ക് നേരെ ആക്രമണം; യുവാവിനെതിരെ കേസ്

കൊച്ചി: വീട്ടമ്മയെ ആക്രമിച്ചന്നെ പരാതിയില്‍ ബന്ധുവായ യുവാവിനെതിരെ ഞാറക്കല്‍ പൊലിസ് കേസെടുത്തു. എളങ്കുന്നപുഴ പതിശ്ശേരി ഗോഡ്വിന് ഫിഗരാദോയ്ക്ക് (33) എതിരെയാണ് കേസ് എടുത്തത്കഴിഞ്ഞ ദിവസം മറ്റൊരു ബന്ധുവിന്റെ വീട്ടിലെത്തിയപ്പോള്‍ പ്രതി അവിടെ എത്തുകയും ആക്രമിക്കുകയുമായിരുന്നു. പിടിച്ചു മാറ്റാന്‍ ചെന്ന ബന്ധുവായ മറ്റൊരു യുവാവിനെയും ഇയാള്‍ ആക്രമിച്ചതായി പരാതിയില്‍ പറയുന്നു.




