Uncategorized

കൊലവിളി പ്രസംഗം; കമ്മ്യൂണിസ്റ്റുകാർ മൂല്യങ്ങൾ മറക്കരുത്, മൂല്യബോധമുള്ളവർ ആകണം കമ്മ്യൂണിസ്റ്റുകാർ: ബിനോയ് വിശ്വം

തിരുവനന്തപുരം: മുൻ എം.എൽ.എ. ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിൽ വിമർശനവുമായി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകാർ മൂല്യങ്ങൾ മറക്കരുത്. മൂല്യബോധമുള്ളവർ ആകണം കമ്മ്യൂണിസ്റ്റുകാർ. അപചയങ്ങൾ ഉണ്ടായശേഷം പറഞ്ഞിട്ട് കാര്യമില്ല. മൂല്യങ്ങൾ മറന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി വെറും പുറംതോട് ആകും. ഈ കാലഘട്ടത്തിന് ആവശ്യം അതല്ല.

രാഷ്ട്രീയത്തിന്റെ വഴി കൊലപാതകം അല്ല. രാഷ്ട്രീയത്തിന്റെ വഴി ആശയത്തിന്റേതാണ്. നീതിക്കുവേണ്ടിയാണ് നിലകൊള്ളേണ്ടത്. കൊലയുടെ വഴി നല്ല രാഷ്ട്രീയത്തിന്റെ വഴി എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ബോധ്യമുണ്ട്. അത് എന്നും മുറുകെ പിടിക്കും. കൊലവിളിയും അതിൻറെ മഹത്വം പറയുന്നതും അല്ല രാഷ്ട്രീയം. എന്ത് കാരണം പറഞ്ഞാലും അത് തെറ്റായ വഴിയെന്നും ബിനോയ് വിശ്വം വിമർശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button