Uncategorized

വീണ്ടും കയറിക്കയറി സ്വ‍‌ർണ വില, മണിക്കൂറുകൾക്കുള്ളിൽ കൂടിയത് 880 രൂപ; കേരളത്തിലെ ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വ‍ർണ വിലയിൽ വീണ്ടും വ‍‌ർധനവ്. ഇന്ന് 22 കാരറ്റ് ഒരു ​ഗ്രാം സ്വ‍‌ർണത്തിന് 110 രൂപയാണ് വ‍ർധിച്ചിരിക്കുന്നത്. ഒരു പവന് 880 രൂപയും വ‌‍ർധനവുണ്ടായി. ഇതോടെ ഇന്ന് കേരളത്തിൽ ഒരു ​ഗ്രാം സ്വ‍ർണാഭരണം വാങ്ങാൻ 13,195 രൂപയും, ഒരു പവൻ വാങ്ങാൻ 1,05,560 രൂപയിലധികവും നൽകേണ്ടതുണ്ട്. ഇന്നലെ രാവിലെ ​ഗ്രാമിന് 25 രൂപ, വൈകീട്ടോടെ 105 രൂപ എന്നീ തോതിൽ വ‍ർധി‍ച്ചിരുന്നു. ഇതോടെ ഇന്നലെ രാവിലത്തെ വിലയിൽ നിന്ന് പവന് 1720 രൂപയുടെ വ‍‌ർ‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇന്ന് ഒരു ​ഗ്രാം വെളളിക്ക് കേരളത്തിൽ 240 രൂപയാണ് വില വരുന്നത്. 10 ​ഗ്രാം വെള്ളിക്ക് 2400 രൂപയാണ് വില വരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button