Uncategorized
ദേശീയപാത അഴിയൂരില്‍ വാഹനാപകടം; കാല്നടയാത്രക്കാരന് കാറിടിച്ച് മരിച്ചു

വടകര: ദേശീയ പാതയില്‍ അഴിയൂര്‍ കുഞ്ഞിപ്പള്ളി ടൗണില്‍ കാറിടിച്ച് അമ്പതുകാരന് മരിച്ചു. അഴിയൂര്‍ അണ്ടിക്കമ്പനിക്ക് സമീപം കളത്തില്‍ സജ്നഘറില് ഷൗക്കത്തലിയാണ് (50) മരിച്ചത്. ചെന്നൈയില്‍ ഹോട്ടല്‍ തൊഴിലാളിയാണ്. മാധ്യമം പത്രം മുന്‍ ഫീല്‍ഡ് ഓഫീസറായിരുന്നു.
ചൊവ്വാഴ്ച വൈകിട്ടാണ് അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ അന്ത്യം സംഭവിച്ചു.
പിതാവ്: എരിക്കില്‍ ഉമ്മര്‍. മാതാവ്: ആസിയ. സഹോദരങ്ങള്‍: മുഹമ്മദ് അലി, സഫിയ, സല്‍മ, സജ്ന, സീനത്ത് (ഐഡിയല്‍ മദ്രസ അധ്യാപിക അഴിയൂര്‍).




