Uncategorized
ഗ്യാസ് പൈപ്പ്ലൈനിൽ ചോർച്ച: കുമാരപുരം പൂന്തി റോഡിൽ റോഡ് നിർമാണത്തിനിടെ പൈപ്പ് പൊട്ടി, ഈ ഭാഗത്തേക്കുള്ള വാൽവ് അടച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കുമാരപുരം പൂന്തി റോഡിൽ ഗ്യാസ് പൈപ്പ് ലൈനിൽ ചോർച്ച. അഗ്നിശമന സേനം സ്ഥലത്തെത്തി. റോഡ് നിർമാണത്തിനായി റോഡിന്റെ വശങ്ങൾ ജെസിബി ഉപയോഗിച്ച് കുഴിക്കുന്നതിനിടെയാണ് പൈപ്പ് ലൈനിൽ പൊട്ടലുണ്ടായത്. ഈ ഭാഗത്തേക്കുള്ള വാൽവ് എല്ലാം അടച്ച് അറ്റകുറ്റപ്പണികൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഗ്യാസ് ചോർച്ച നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. അഗ്നിശമന സേന ഉൾപ്പെടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.




