Uncategorized

കൊല്ലത്ത് വിദ്യാർത്ഥികളെ റോഡ് മുറിച്ച് കടത്തുന്നതിനിടെ കണ്ടെത്തിയ പ്ലാസ്റ്റിക് കവർ, തുറന്നപ്പോൾ കണ്ടത് സ്വർണമാല, പത്തരമാറ്റ് നന്മയുമായി വിമുക്ത ഭടൻ

കൊല്ലം:കളഞ്ഞുകിട്ടിയ സ്വർണമാല ഉടമയ്ക്കു തിരികെനൽകി മാതൃകയായി വിമുക്തഭടൻ. കുളക്കട ജിഎച്ച്എസ്എസിലെ താൽക്കാലിക സെക്യൂരിറ്റി കുറ്ററ ഇരുവേലിക്കൽ സുധാലയത്തിൽ സുധാകരൻനായരാണ് കളഞ്ഞു കിട്ടിയ മൂന്നര പവൻ സ്വർണ്ണമാല ഉടമ പന്തളം മെഴുവേലിൽ മാങ്കൂട്ടത്തിൽ കോമള(72)ത്തിന് തിരികെ നൽകിയത്. രണ്ടുദിവസം മുൻപ്‌ രാവിലെ ഒൻപതരയോടെയാണ് കുളക്കട ജി.എച്ച്.എസ്.എസിന് മുന്നിൽ നിന്നും സുധാകരൻ നായർക്ക് മാല കളഞ്ഞു കിട്ടിയത്. കുട്ടികളെ റോഡ് കുറുകേ കടക്കാൻ സഹായികുമ്പോൾ ഒരു പ്ലാസ്റ്റിക് കവർ റോഡിൽകണ്ടു. തുറന്നുനോക്കിയപ്പോഴാണ് ഉള്ളിൽ സ്വർണമാലയാണെന്ന് മനസ്സിലായത്. ഉടൻ തന്നെ ഓട്ടോറിക്ഷ തൊഴിലാളികളെയും കുളക്കട ആലപ്പാട്ട് ദേവീക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിൽ പങ്കെടുത്തു കൊണ്ടിരുന്നവരെയും എല്ലാം വിവരമറിയിച്ചു. സാമൂഹികമാധ്യമങ്ങളിലും അറിയിപ്പു നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button