Uncategorized

ആരാകും മുഖ്യൻ; എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് റിപ്പോർട്ട് കൈമാറും

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ചയ്ക്കായി കേരളത്തിലെത്തിയ എഐസിസി നിരീക്ഷകർ ഇന്ന് ഹൈക്കമാൻഡിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് നിരീക്ഷകനായ മുകുൾ വാസ്നിക്കിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നാണ് റിപ്പോർട്ട് സമർപ്പിക്കുക. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് എംഎൽമാർ നിർദേശിച്ച പേരുകളും എ.കെ. ആൻ്റണി അടക്കമുള്ള നേതാക്കളുടെ അഭിപ്രായങ്ങളും റിപ്പോർട്ടിൽ വിശദമായി ഉണ്ടാകും. നിരീക്ഷകരുടെ റിപ്പോർട്ട് ലഭിച്ചയുടൻ തന്നെ മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള നടപടികളിലേക്ക് ഹൈക്കമാൻഡ് കടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button