Uncategorized
വലപ്പാട് ബീച്ചിൽ ഭാര്യയേയും മകനേയും കഴുത്തറുത്ത് കൊന്നു; ഭർത്താവ് ഗുരുതരാവസ്ഥയിൽ

തൃശൂർ വലപ്പാട് ബീച്ചിൽ ഭാര്യയേയും മകനേയും കഴുത്തറുത്ത് കൊന്നു. കഴുത്തുമുറിച്ച ഭർത്താവ് വിജേഷ് ഗുരുതരാവസ്ഥയിൽ. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് കൊലപാതകം നടന്നത്.
ഭാര്യ വിസ്മയ (30), മകൻ നാലര വയസുകാരനായ ദക്ഷിണ എന്നിവരെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് വിജേഷ് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ തള്ളിത്തുറന്നപ്പോഴാണ് തറയിൽ ചോരയിൽ കുളിച്ചു കിടക്കുന്ന നിലയിൽ യുവതിയെ കണ്ടത്. ഉടൻ തന്നെ കുഞ്ഞിനേയും അമ്മയേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്ന പ്രാഥമിക നിഗമനം. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




