Uncategorized
മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ നിര്യാതനായി

റിയാദ്: ഹജ്ജ് കർമം നിർവഹിക്കാനായി സൗദിയിലെത്തിയ മലയാളി തീർഥാടകൻ മക്കയിൽ നിര്യാതനായി. കണ്ണൂർ തളിപ്പറമ്പ് സ്വദേശി അസീസ് (67) ആണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഭാര്യയോടൊപ്പമാണ് അദ്ദേഹം ഹജ്ജ് കർമങ്ങൾക്കായി എത്തിയത്.
ഹജ്ജ് ചടങ്ങുകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം വിശ്രമിക്കുന്നതിനിടെ പെട്ടെന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസമായിരുന്നു അന്ത്യം. ആവശ്യമായ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം തിങ്കളാഴ്ച പുലർച്ചെയോടെ മക്കയിൽ വെച്ച് തന്നെ ഖബറടക്ക ചടങ്ങുകൾ നടത്തി.




