Uncategorized

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം: ഹൈക്കോടതി

കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി. കോഴിക്കോട് സ്വദേശികളായ സാലി ജോസ്, പി ജി രാജു, രാജു ജോണ്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി ജയചന്ദ്രന്റെ ഉത്തരവ്. കരട് വിജ്ഞാപനം മലയാളത്തില്‍ ലഭ്യമല്ലാത്തതിനാല്‍ എതിര്‍പ്പറിയിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

നേരത്തെ ഇത്തരം സാഹചര്യം ഉണ്ടായപ്പോള്‍ കരട് വിജ്ഞാപനം മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്ത് ഔദ്യോഗിക ഭാഷ( നിയമ നിര്‍മാണ) കമ്മീഷന്‍ ഉണ്ടെന്നും കരട് വിജ്ഞാപനം മലയാളത്തില്‍ പ്രസിദ്ധീകരിക്കാന്‍ കമ്മീഷന് നിര്‍ദേശം നല്‍കണമെന്നും കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്ന്, വിജ്ഞാപനം തര്‍ജമ ചെയ്ത് സര്‍ക്കാരിന് നല്‍കാന്‍ കമ്മീഷന് കോടതി നിര്‍ദേശം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button