Uncategorized

ഓമല്ലൂരില്‍ വൃദ്ധസദനത്തില്‍ 17കാരന് മര്‍ദനമേറ്റ സംഭവം; മാനേജര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ കേസ്

പത്തനംതിട്ട: ഓമല്ലൂരിലെ വൃദ്ധസദനത്തിൽ കുട്ടിക്ക് മർദനമേറ്റ സംഭവത്തിൽ പൊലീസ് കേസെടുത്തു. കട്ടപ്പന സ്വദേശിയായ 17കാരന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വൃദ്ധസദനത്തിലെ മാനേജർ റെജി, ജീവനക്കാരൻ സിജോ, ബെന്നി എന്നിവർക്കെതിരെയാണ് കട്ടപ്പന പൊലീസ് കേസെടുത്തത്. സ്ഥാപനത്തിൽ നിന്ന് ഇടുക്കിയിലെ വീട്ടിലേക്ക് മടങ്ങിയ കുട്ടിയാണ് വിവരം ചൈൽഡ് ലൈനിൽ അറിയിച്ചത്.

ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് മർദനമേറ്റതായും കുട്ടിയെ ബാലവേല ചെയ്യിപ്പിച്ചതായും കണ്ടെത്തിയിരുന്നു. കോട്ടയം സ്വദേശിയായ മറ്റൊരു 17 കാരനെയും സ്ഥാപനത്തിൽ നിന്ന് കണ്ടെത്തി. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുമ്പിൽ ഹാജരാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button