Uncategorized

പരിയാരത്ത് ഗൃഹനാഥനെ വീടിന്റെ പോർച്ചിൽ മരിച്ച നിലയിൽ കണ്ടെത്തി.

പരിയാരം: വീടിന്റെ പോർച്ചിൽ തലയിടിച്ച് വീണ നിലയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീസ്ഥ ചോയാരം വാട്ടർ ടാങ്കിന് സമീപം താമസിക്കുന്ന ബെന്നി വില്ലന്താനം (55) ആണ് മരിച്ചത്. വീടിന്റെ പോർച്ചിൽ വീണുകിടക്കുകയായിരുന്ന ഇദ്ദേഹത്തെ ഇന്ന് രാവിലെ 7.15-ഓടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പരിയാരം മെഡിക്കൽ കോളേജ് ഓട്ടോ (ജപമാല) സ്റ്റാന്റിലെ തൊഴിലാളിയാണ് പരേതൻ.

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗം ജീവനക്കാരി ജെസി ആണ് ഭാര്യ.മക്കൾ: ദിൽന മരിയ (യു.കെ),
സാവി (യു.എ.ഇ).
മരുമകൻ: അഭിജിത് (യു.കെ).
സംസ്കാരം പിന്നീട് നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button