സ്‌കൂട്ടറിലെത്തി മാല പൊട്ടിക്കാൻ ശ്രമം: രണ്ടുപേർ അറസ്റ്റിൽ

മട്ടന്നൂർ സ്കൂട്ടറിലെത്തി യുവതിയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുപ്പാടി സ്വദേശി പി.വി. അനസ് (29), കൊയിലാണ്ടി സ്വദേശി എസ്.എസ്. സൂര്യൻ (26) എന്നിവരാണ് പിടി യിലായത്. ജൂൺ 30-നാണ് ഉരുവച്ചാൽ ഏളക്കുഴിയിൽ റോഡരികിലൂടെ നടന്നുപോവുകയാ യിരുന്ന കെ.വി. സീജയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. വഴിചോദിച്ച് അടുത്തെത്തിയശേഷം കഴുത്തിന് കുത്തിപ്പിടിച്ച് മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു. പിടിവലിക്കിടെ യുവതി ഒരാളുടെ കൈയിൽ കടിക്കുകയും നിലവിളിക്കുകയും ചെയ്തതോടെ തള്ളിയിട്ട് കടന്നുകളഞ്ഞു. കഴുത്തിന് പരിക്കേറ്റ സീജ മട്ടന്നൂർ ഗവ. ആസ്പത്രിയിൽ ചികിത്സ തേടി.
ടവർ ലൊക്കേഷനുകളും സി.സി.ടി.വി. ദൃശ്യങ്ങളും കേന്ദ്രീ കരിച്ച് നടത്തിയ അന്വേഷണ ത്തിന് ഒടുവിലാണ് പ്രതികളെ ഇവരുടെ വീടുകളിൽനിന്ന് അറ സ്റ്റ് ചെയ്തത്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു. കൂത്തുപറമ്പ് എ.സി. പി. സിബി ടോം. ഇൻസ്പെക്ടർ കെ ആർ. ബിജു എന്നിവരുടെ നേ തൃത്വത്തിൽ എസ്.ഐ.മാരായ കെ. പി. മുഹമ്മദ് ഫൈറൂസ്, വി.കെ. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു




