Uncategorized
തായ്‌ലന്‍ഡില്‍ നിന്ന് കഞ്ചാവ് കടത്താന്‍ ശ്രമം: വയനാട്ടുകാരിയായ മോഡല്‍ മുംബൈയില്‍ പിടിയില്‍ .

മുംബൈ: തായ്‌ലന്‍ഡില്‍ നിന്ന് 12 കോടിയോളം രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവ് ഇന്ത്യയിലേക്ക് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ മുന്‍ മിസിസ് കേരള മത്സരാര്‍ത്ഥിയായ 2 8കാരിയെ മുംബൈ കസ്റ്റംസ് അറസ്റ്റ് ചെയ്തു. മാനന്തവാടി പുതുശ്ശേരി സ്വദേശിനി ഹര്‍ഷ സണ്ണിയാണ് പിടിയിലായത്.ഇന്നലെ ബാങ്കോക്കില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് ഇവര്‍ പിടിയിലാകുന്നത്.




