Uncategorized

കുട്ടികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് പുതുക്കൽ: കണ്ണൂർ ജില്ലയിൽ 73,000-ത്തിലേറെ കുട്ടികളുടേത് പുതുക്കാൻ ബാക്കി

കണ്ണൂർ: അഞ്ചും പതിനഞ്ചും വയസ്സ് പൂർത്തിയായ കുട്ടികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് വിവരങ്ങൾ പുതുക്കൽ വേഗത്തിലാക്കാൻ തീരുമാനം. ഡെപ്യൂട്ടി കളക്ടർ പി.എൻ. പുരുഷോത്തമന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ആധാർ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് നടപടികൾ കാര്യക്ഷമമാക്കാൻ തീരുമാനിച്ചത്.
കണ്ണൂർ ജില്ലയിൽ നിലവിൽ 73,645 കുട്ടികളുടെ ബയോമെട്രിക് വിവരങ്ങളാണ് പുതുക്കാനുള്ളത്. ഇതിൽ അഞ്ച് വയസ്സ് പൂർത്തിയായ 39,450 പേരും പതിനഞ്ച് വയസ്സ് പൂർത്തിയായ 34,195 പേരും ഉൾപ്പെടുന്നു. സ്കൂൾ-കോളേജ് പ്രവേശനം, സ്കോളർഷിപ്പുകൾ, നീറ്റ്, കീം രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ തടസ്സമില്ലാതെ ലഭിക്കാൻ ബയോമെട്രിക് പുതുക്കൽ അത്യന്താപേക്ഷിതമാണ്. സ്കൂളുകളിലും അങ്കണവാടികളിലും പൊതുവിദ്യാഭ്യാസ വകുപ്പും എൻറോൾമെന്റ് ഏജൻസികളും സംയുക്തമായി ക്യാമ്പുകൾ സംഘടിപ്പിക്കും. അക്ഷയ കേന്ദ്രങ്ങൾ വഴിയും അംഗീകൃത ആധാർ കേന്ദ്രങ്ങൾ വഴിയും സൗജന്യമായി ബയോമെട്രിക് പുതുക്കാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button