Uncategorized

നെടുംപുറംചാൽ ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം നടത്തി.

കണിച്ചാർ കോളയാട് പഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ നെടുമ്പുറംചാൽ ടൗണിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനം നടത്തി. നെടുംപുറംചാൽ പള്ളി വികാരി ഫാദർ. സ്‌കറിയ പൂവതാനിക്കുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു. കണിച്ചാർ ജെ എച് ഐ ഡിജിന, കോളയാട് പത്താം വാർഡ് മെമ്പർ ബിന്ദു,കണിച്ചാർ ഒമ്പതാം വാർഡ് മെമ്പർ സി വി തോമസ്,കണിച്ചാർ പി എച്ച് സി ഹെൽത്ത് ഇൻസ്പെക്ടർ മുത്തു, ജൂനിയർ ഹെൽത്ത് നേഴ്സ് ഷംന,എന്നിവർ സംസാരിച്ചു. ആശാവർക്കർമാരായ കെ.ബിന്ദു,ബിന്ദു ബാബു അനു ഷോജറ്റ്, ഹരിത കർമ്മ സേന,തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ, ഓട്ടോ ഡ്രൈവർമാർ, വ്യാപാരികൾ എന്നിവർ ശുചീകരണ പ്രവർത്തിയിൽ പങ്കാളികളായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button