Uncategorized

വൈദ്യുതി തേടി രാജമാണിക്യം മുംബൈയിലേക്ക്, ന്യൂക്ലിയർ പവർ കോർപ്പറേഷൻ ചെയർമാനെ കാണും

തിരുവനന്തപുരം: കൂടുതൽ വൈദ്യുതി ലഭ്യമാക്കാൻ സർക്കാർ ശ്രമം തുടങ്ങി. വൈദ്യുതി തേടി കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം മുംബൈയിലേക്ക് തിരിക്കും. നാളെ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ചെയർമാനെ കണ്ട് വൈദ്യുതി തേടും. അതേസമയം, ഹിമാചൽപ്രദേശിൽ നിന്നുള്ള വൈദ്യുതി നിരക്ക് കുറയ്ക്കാൻ മെയിൽ അയച്ചു. രാത്രിയും പകലും ഒരേ നിരക്കാണ് ഹിമാചൽ ആവശ്യപ്പെട്ടത്. യൂണിറ്റിന് 13.50 രൂപ നിരക്കിൽ വൈദ്യുതി നൽകാമെന്നാണ് ഹിമാചൽ വാ​ഗ്ദാനം. അതാകട്ടെ 80 മെ​ഗാവാട്ട് മാത്രമാണ് രാത്രിയിൽ ലഭ്യമാക്കുക. വൈകീട്ട് 6 മുതൽ രാവിലെ 6 വരെ കൂടുതൽ വൈദ്യുതി ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button