Uncategorized

ആറുമാസത്തെ യുഡിഎഫ് ഭരണം വിവരിക്കാൻ കഴിയാത്തത്; മതനിരപേക്ഷ മൂല്യങ്ങൾ തകർന്നു വീഴുന്നു: ടിപി രാമകൃഷ്ണൺ

കോഴിക്കോട്: ആറുമാസത്തെ യു ഡി എഫ് ഭരണം വിവരിക്കാൻ കഴിയുന്നതിലും മോശമാണെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കോഴിക്കോട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. മത നിരപേക്ഷ മൂല്യങ്ങൾ ഒന്നൊന്നായി തകർന്നു വീഴുകയാണ്. ഇതിനു ഉത്തരവാദി യു ഡി എഫ് സർക്കാരാണ്. ഇതിനു നിരവധി ഉദാഹരണങ്ങൾ ഉണ്ട് വന്ദേമാതരം ആലപിക്കുന്നതിൽ പോലും കോൺ​ഗ്രസിൽ ഭിന്നാഭിപ്രായമാണ്,

സർവകലാശാലകളിൽ സംഘപരിവാർ അനുഭാവികളെ തള്ളി കയറ്റുകയാണ്, വഖഫ് ബോർ‍ഡ് വിഷയത്തിലും മതനിരപേക്ഷമൂല്യങ്ങൾ തകർന്ന് വീഴുന്നതിൻ്റെ ഉദാ​ഹരണങ്ങൾ കാണാമെന്ന് അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡിൽ നിലപാടില്ലായ്മ വ്യക്തമാണ്. അമുസ്ലിങ്ങളെ വഖഫ് ബോർഡിൽ നിയമിക്കുന്നതിൽ സംഘ പരിവാർ താത്പര്യങ്ങൾക്ക് കോൺ​ഗ്രസും മുസ്ലീം ലീഗും കൂട്ട് നിൽക്കുകയാണ്.

വിലകയറ്റം പിടിച്ച് നിർത്താൻവിപണിയിൽ ഇടപെടൽ ഉണ്ടായില്ലയെന്നും ആരോ​ഗ്യ മേഖലയെ പൂർണമായും തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോർപറേറ്റ് മുതലാളിമാർ ആരോഗ്യമേഖല കൈയടക്കുന്നു. പേരാമ്പ്രയിൽ വീട് ജപ്തിയുമായി ബന്ധപ്പെട്ട് വീട്ടമ്മ ആത്മഹത്യ ചെയ്തു. സ്വകാര്യ വ്യക്തിയുടേത് ആണെങ്കിലും കുറ്റിക്കാട്ടൂരിലും സമാന സംഭവം ഉണ്ടായി. സർക്കാർ ഇത്തരം സംഭവങ്ങളിൽ ഇടപെടണമെന്നും അദ്ദേ​​ഹം ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button