സ്വർണവില കുറഞ്ഞിട്ടുണ്ട്; വാങ്ങാൻ പറ്റിയ സമയമാണോ? ഇന്നത്തെ വിലയിങ്ങനെ

നാളുകളായി സ്വർണ വില അസന്തുലിതമായി തന്നെ തുടരുകയാണ്. ഓരോ ദിവസവും കൂടിയും കുറഞ്ഞും മുന്നോട്ട് പോകുന്ന സ്വർണവില താഴുന്നത് വളരെ കുറഞ്ഞ നിരക്ക് മാത്രമാണ്. എല്ലാ സമയത്തും ഉയർന്ന് തന്നെയാണ് സ്വർണവില നിൽക്കുന്നത്.
വർഷാരംഭം മുതൽ തന്നെ ഒരു ലക്ഷത്തിന് മുകളിലെത്തിയ സ്വർണവില ആറ് മാസം പിന്നിടുമ്പോൾ അതിൽ നിന്നും ഒരുപാട് ഉയരത്തിലാണ് എത്തി നിൽക്കുന്നത്. ജൂലായ് മാസത്തിൻ്റെ തുടക്കത്തിൽ തന്നെ സ്വർണ വില അല്പം താഴ്ന്നിരുന്നെങ്കിലും അതൊന്നും ഉപഭോക്താക്കൾക്ക് ആശ്വാസമുണ്ടാക്കുന്നതായിരുന്നില്ലപശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഉയർന്നിരുന്ന വില പിന്നീട് കുറഞ്ഞിരുന്നു. ഇന്ന് സ്വർണ വില പവന് 1,07,600 രൂപയാണ്. ഇന്നലെ ഇത് 1,07,800 രൂപയായിരുന്നു. അതിൽ നിന്നും 200 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഈ മാസം ഇതുവരെ ഉള്ളതിൽ വെച്ച് ഏറ്റവും ഉയർന്ന തുകയാണ് ഇന്നലെ റിപ്പോർട്ട് ചെയ്ത വില. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 13,475 രൂപയായിരുന്നു വില. ഇന്ന് ഒരു ഗ്രാമിന് 13,450 രൂപയുമാണ് സ്വർണ വില




