Uncategorized
പേരാവൂര്‍, മട്ടന്നൂര്‍ നിയമസഭ മണ്ഡലങ്ങളുടെ ചുമതലയുള്ള പോലീസ് നിരീക്ഷക ആര്‍തി സിംഗ് പൊതുജനങ്ങളെ നേരില്‍ കാണും

പേരാവൂര്‍, മട്ടന്നൂര്‍ നിയമസഭ മണ്ഡലങ്ങളുടെ ചുമതലയുള്ള പോലീസ് നിരീക്ഷക ആര്‍തി സിംഗ് മൂന്നിടങ്ങളില്‍ വെച്ച് പൊതുജനങ്ങളെ നേരില്‍ കാണും.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മട്ടന്നൂര്‍ പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഇരിട്ടി പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസിലും ശനിയാഴ്ച്ച കണ്ണൂര്‍ ഗവ. ഗസ്റ്റ് ഹൗസിലുമാണ് ആളുകളെ കാണുക. ഈ ദിവസങ്ങളില്‍ ഉച്ച രണ്ട് മുതല്‍ മൂന്ന് വരെയാണ് കൂടിക്കാഴ്ച്ച. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും പ്രശ്നങ്ങളും നിരീക്ഷകയുടെ ശ്രദ്ധയില്‍പ്പെടുത്താം.
പേരാവൂര്‍ മണ്ഡലത്തിലെ പൊതു നിരീക്ഷക ഡി ബൃന്ദ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വൈകീട്ട് മൂന്ന് മുതല്‍ നാല് മണിവരെ ഇരിട്ടി പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ പൊതുജനങ്ങളെ കാണുന്നുണ്ട്.




