Uncategorized

അങ്കണവാടി പെന്‍ഷന്‍ വിതരണത്തിന് 20 കോടി രൂപ അനുവദിച്ചു

വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പര്‍മാരുടെയും ക്ഷേമനിധി ബോര്‍ഡിനാണ് സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കിയത്. ബോര്‍ഡിനായി ഈ വര്‍ഷം 5.44 കോടി രൂപയാണ് സര്‍ക്കാര്‍ സഹായമായി നല്‍കേണ്ടിയിരുന്നത്. എന്നാല്‍, 61.32 കോടി രൂപ ഇതിനകം ലഭ്യമാക്കി.

വിരമിച്ച അങ്കണവാടി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ സാമ്പത്തിക ഞെരുക്കത്തിനിടയിലും വലിയ സഹായമാണ് സര്‍ക്കാര്‍ നല്‍കുന്നതെന്ന് ധനകാര്യ മന്ത്രി വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്ഷേമനിധി ബോര്‍ഡിന് സര്‍ക്കാര്‍ സഹായമായി 96.21 കോടി രൂപ നല്‍കിയിട്ടുണ്ട്. ഇക്കാലയളവിലെ ബജറ്റില്‍ ഇതിനായി നീക്കിവച്ചിരുന്നത് 21 കോടി രൂപയായിരുന്നു. എന്നാല്‍, 75 കോടി രൂപയാണ് അധികമായി നല്‍കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button