Uncategorized
ഡൽഹി വ്യാജ ആസിഡ് ആക്രമണം; പൊള്ളാലേൽപ്പിച്ചത് ടോയ്ലറ്റ് ക്ലീനർ ഒഴിച്ച്; പെൺകുട്ടിയെ അറസ്റ്റ് ചെയ്തെക്കും

ഡൽഹി വ്യാജ ആസിഡ് ആക്രമണ കേസിൽ പെൺകുട്ടിയെയും പോലീസ് അറസ്റ്റ് ചെയ്തെക്കും. ടോയ്ലറ്റ് ക്ലീനർ ഒഴിച്ചാണ് പെൺകുട്ടി സ്വയം പൊള്ളാലേൽപ്പിച്ചതെന്ന് പൊലീസ്. പെൺകുട്ടിയുടെ അച്ഛൻ അഖീൽ ഖാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സിസിടിവിയും, ടവർ ലൊക്കേഷനുമാണ് നിർണായകമായത്.ആക്രമിച്ചു എന്ന് പറയുന്ന ആളുകൾ സംഭവം സമയത്ത് മറ്റിടങ്ങളിലായിരുന്നു. ശല്യം ചെയ്തുവെന്ന പറയുന്ന ജിതേന്ദ്ര ആക്രമണ സമയം കരോൾ ബാഗിലായിരുന്നു. മറ്റു രണ്ട് പ്രതികൾ ആഗ്രയിലും ആയിരുന്നു. പെൺകുട്ടിയുടെ അച്ഛനെതിരെ ജിതേന്ദ്രയുടെ ഭാര്യ നൽകിയ പീഡന പരാതിയാണ് നാടകത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു. സ്വകാര്യ ചിത്രങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവെന്നു ആണ് പരാതി. 2021നും 2024നും ഇടയിൽ അഖീൽ ഖാന്റെ സോക്സ് യൂണിറ്റിൽ ജോലി ചെയ്യുമ്പോൾ ആണ് പീഡനം നടന്നത്.




