Uncategorized

അഭിമാന ചുവടുവെപ്പ്; ഗഗൻയാൻ-1 ദൗത്യത്തിനുള്ള റോക്കറ്റ് നിർമാണം ആരംഭിച്ചു

ശ്രീഹരിക്കോട്ട: ആദ്യ ഗഗൻയാൻ ആളില്ലാ ദൗത്യത്തിനായുള്ള (ഗഗന്‍യാന്‍-1) വിക്ഷേപണ വാഹനത്തിന്‍റെ നിർമാണം ഐഎസ്ആര്‍ഒ ആരംഭിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിലാണ് എച്ച്എല്‍വിഎം3 (HLVM3) റോക്കറ്റിന്‍റെ നിർമാണം. ശ്രീഹരിക്കോട്ടയില്‍ ഇന്ന് രാവിലെ 8.45ന് റോക്കറ്റിന്‍റെ നിര്‍മാണം തുടങ്ങി. ഇസ്രൊയുടെ എറ്റവും കരുത്തനായ എല്‍വിഎം 3 റോക്കറ്റിന്‍റെ ആദ്യ വിക്ഷേപണത്തിന്‍റെ പത്താം വാർഷികത്തിലാണ് അടുത്ത സുപ്രധാന ദൗത്യത്തിനായുള്ള റോക്കറ്റ് നിർമ്മാണം തുടങ്ങിയിരിക്കുന്നത് എന്ന പ്രത്യേകതയുണ്ട്.

ബഹിരാകാശ രംഗത്ത് രാജ്യത്തിന്‍റെ അഭിമാന പദ്ധതികളിലൊന്നായ ഗഗൻയാൻ ദൗത്യത്തിനായി ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഗഗന്‍യാന്‍റെ ഭാഗമായുള്ള ആദ്യ ആളില്ലാ ദൗത്യം 2025 ആദ്യപകുതിയിൽ നടക്കും. വിക്ഷേപണ വാഹനത്തിന്‍റെ നിർമാണത്തിന് ഇന്ന് തുടക്കമായി. കെയര്‍ ദൗത്യത്തിന്‍റെ പത്താം വാർഷികത്തിലാണ് ഗഗന്‍യാന്‍ റോക്കറ്റിന്‍റെ നിർണായക ജോലികൾ തുടങ്ങുന്നത്. 2018 ഡിസംബർ 18നായിരുന്നു എൽവിഎം 3 റോക്കറ്റിന്‍റെ ആദ്യ ദൗത്യം നടന്നത്. യാത്രാ പേടകത്തിന്‍റെ മാതൃകയാണ് അന്ന് വിക്ഷേപിച്ചത്. കടലിൽ ഇറക്കിയ പേടകത്തെ പിന്നീട് വീണ്ടെടുക്കുകയായിരുന്നു. അന്ന് പഠിച്ച പാഠങ്ങൾ ഇസ്രൊയെ സംബന്ധിച്ച് ഗഗൻയാൻ ദൗത്യത്തിൽ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button