ടിക്കറ്റ് റിസർവ് ചെയ്യാതെ സ്ലീപ്പർ കോച്ചുകളിൽ യാത്ര ചെയ്യാം! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

തിരുവനന്തപുരം: ദീര്‍ഘദൂര യാത്രകൾക്കും ഹസ്ര്വദൂര യാത്രകൾക്കുമെല്ലാം ട്രെയിനിനെ ആശ്രയിക്കുന്നവര്‍ ഏറെയാണ്. കുറഞ്ഞ ചെലവും സുഖകരമായ യാത്രയുമാണ് ട്രെയിന്‍ യാത്രയിലേയ്ക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. തിരക്കുള്ള റൂട്ടുകളില്‍ യാത്ര ചെയ്യുന്നവര്‍ ദിവസങ്ങൾക്ക് മുമ്പ് തന്നെ ടിക്കറ്റുകൾ ബുക്ക് ചെയ്യാറുണ്ട്. ടിക്കറ്റ് ലഭിക്കാത്തവര്‍ പിന്നീട് തത്ക്കാൽ ടിക്കറ്റുകള്‍ക്ക് വേണ്ടി കാത്തിരിക്കണം. തത്കാൽ ടിക്കറ്റുകൾ കിട്ടുമോയെന്ന കാര്യത്തിൽ ഉറപ്പ് പറയാൻ പറ്റുകയുമില്ല.
ടിക്കറ്റ് റിസര്‍വ് ചെയ്യാതെ സ്ലീപ്പര്‍ കോച്ചുകളിൽ യാത്ര ചെയ്യാൻ സാധിക്കുമെന്ന കാര്യം അധികമാര്‍ക്കും അറിയില്ല. ഇത്തരത്തിൽ യാത്ര ചെയ്യാൻ അനുവദിക്കുന്ന കോച്ചുകളെ ഡി റിസര്‍വ്ഡ് ടിക്കറ്റുകൾ എന്നാണ് പറയുന്നത്. എക്സ്പ്രസ് ട്രെയിനുകളിൽ മാത്രമാണ് ഈ സൗകര്യം ലഭിക്കുക. ചില പ്രത്യേക സ്റ്റേഷനുകൾക്ക് ഇടയിൽ മാത്രമാണ് റിസര്‍വ് ചെയ്യാതെ യാത്രക്കാര്‍ക്ക് സ്ലീപ്പര്‍ കോച്ചുകളിൽ യാത്ര ചെയ്യാൻ കഴിയുന്നത് എന്ന കാര്യം പ്രത്യേകം അറിഞ്ഞിരിക്കണം.
സീസൺ ടിക്കറ്റുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നവര്‍ക്കും ഇത്തരം കോച്ചുകളിൽ യാത്ര ചെയ്യാൻ സാധിക്കും. യാത്രക്കാര്‍ക്ക് ഡി റിസര്‍വ്ഡ് ടിക്കറ്റുകൾ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചോദിച്ച് വാങ്ങാൻ സാധിക്കും. അത്തരത്തിൽ ദക്ഷിണ റെയിൽവേയിൽ ഡി റിസര്‍വ്ഡ് കോച്ചുകളുള്ള ട്രെയിനുകൾ ഏതൊക്കെയാണെന്ന് നോക്കാം.




