Uncategorized

ദളിത് ജീവനക്കാരി സ്ഥലം മാറിയതിന് പിന്നാലെ ശുദ്ധികലശം’; സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോ. നേതാവിനെതിരെ പരാതി

തിരുവനന്തപുരം: സെക്രട്ടറിയേറ്റില്‍ ശുദ്ധികലശം നടത്തിയെന്ന് പരാതി. ഭരണാനുകൂല സര്‍വീസ് സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്‍ നേതാവ് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് പ്രേമാനന്ദ് തെക്കുംകരയ്ക്ക് എതിരെയാണ് പരാതി. സെക്രട്ടറിയേറ്റിലെ ജീവനക്കാരിയായിരുന്ന പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട യുവതിയെ സ്ഥലം മാറ്റിയിരുന്നു. പിന്നാലെ ഇവര്‍ ഉപയോഗിച്ച മേശയും കസേരയും ഇയാള്‍ മാറ്റി. ജീവനക്കാരി മാറിയതോടെ ശുദ്ധികലശം നടത്തിയെന്നും പ്രഖ്യാപിച്ചു.

ജീവനക്കാരി മറന്നുവെച്ച ബാഗ് എടുക്കാന്‍ ചെന്നപ്പോഴാണ് പ്രേമാനന്ദ് യുവതിയെ അപമാനിച്ചത്. സംഭവത്തില്‍ ഓഫീസ് അറ്റന്‍ഡര്‍ എസ്‌സി- എസ്ടി കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. മെയ് 30ന് ആണ് പരാതി നല്‍കിയത്. 20 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്റെ നിര്‍ദേശം. കമ്മീഷന്‍ കന്റോണ്‍മെന്റ് പൊലീസിനും കത്ത് നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button