Uncategorized

മലപ്പുറം ജില്ലയിൽ റെഡ് അലർട്ട്; ക്വാറി പ്രവർത്തനങ്ങൾ നിരോധിച്ച് ഉത്തരവിറക്കി കളക്ടർ, ജാഗ്രത നിർദ്ദേശം

മലപ്പുറം: അതിശക്തമായ മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് റെഡ് അലർട്ട്. ജില്ലകളിൽ അതീവ ജാഗ്രതവേണമെന്ന നിർദ്ദേശത്തിന്‍റെ പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ ക്വാറികളുടെ പ്രവർത്തനങ്ങൾ നിരോധിച്ച് കളക്ടർ ഉത്തരവിറക്കി. ഇനി ഒരു അറിയപ്പുണ്ടാകുന്നത് വരെ ക്വാറികൾ പ്രവർത്തിപ്പിക്കരുതെന്ന് ജില്ലാ കളക്ടർ വി ആർ വിനോദ് നിർദ്ദേശം നൽകി.

മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും മറ്റും വിനോദസഞ്ചാരം ഒഴിവാക്കണമെന്നും നദീതീരത്ത് താമസിക്കുന്ന എല്ലാവരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു. വലിയ മഴ പെയ്യുകയാണെങ്കിൽ ബാക്കിക്കയം ഷട്ടർ തുറക്കുന്നതിനാൽ കടലുണ്ടിപ്പുഴ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. സർക്കാർ വകുപ്പുകളും പൊലീസും നൽകുന്ന നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണം. വൈദ്യുതി ബോർഡും പൊതുമരാമത്ത് വകുപ്പും പഞ്ചായത്ത് തല ദുരന്ത പ്രതികരണ സംഘങ്ങളും ഏത് അടിയന്തരാവസ്ഥയ്ക്കും തയ്യാറായിരിക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button