ഇരട്ടത്തോട് ബ്രിഡ്ജ് കോഴ്സ് സെന്ററിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം ഉദ്ഘാടനം ചെയ്തു.

കുടുംബശ്രീ ജില്ലാ മിഷൻ കണ്ണൂരിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേളകം കൊട്ടിയൂർ ട്രൈബൽ സ്പെഷ്യൽ പ്രൊജക്റ്റിന്റെ ഭാഗമായി കൊട്ടിയൂർ ഇരട്ടത്തോട് ബ്രിഡ്ജ് കോഴ്സ് സെന്ററിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.പട്ടികവർഗ്ഗ മേഖലയിലെ വിദ്യാർത്ഥികൾക്ക് പഠനപാഠ്യേതര വിഷയങ്ങളിൽ പ്രത്യേക പിന്തുണ നൽകുന്ന സംവിധാനമാണ് ബ്രിഡ്ജ് കോഴ്സ്. കേളകം കൊട്ടിയൂർ സ്പെഷ്യൽ പ്രൊജക്റ്റിന്റെ ഭാഗമായി എട്ടോളം സെന്ററുകളായി 130 ഓളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
കൊട്ടിയൂർ ഇരട്ടത്തോട് ഉന്നതിയിൽ വെച്ച് നടന്ന പരിപാടി കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോയി നമ്പുടാകത്തിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിസിലി കണ്ണന്താനം ഉദ്ഘാടനം ചെയ്തു.സിഡിഎസ് ചെയർപേഴ്സൺ ബീന പദ്ധതി വിസ്തീകരണം നടത്തി ഗ്രാമപഞ്ചായത്ത് അംഗം സ്മിതാ വരപ്പൊത്തുകുഴി ആനിമേറ്റർമാരായ സി അഖിൽ, കെ പി സനൂപ് എസ് ടി പ്രൊമോട്ടർ മിഥുൻ അധ്യാപിക രേണുക സ്പെഷ്യൽ പ്രൊജക്ട് കോർഡിനേറ്റർ പി സനൂപ് ആനിമേറ്റർ സുവിഷ തുടങ്ങിയവർ സംബന്ധിച്ചു.




