Uncategorized

‘കേരളത്തിലെ ബ്രാഹ്മണർ ഭൂരിഭാ​ഗവും പട്ടിണിയിൽ, ഒന്നുമില്ലാത്തവർ’; പരാമർശവുമായി ജി സുധാകരൻ

തിരുവനന്തപുരം: കേരളത്തിലെ ബ്രാഹ്മണർ പാവങ്ങളാണെന്ന പ്രസ്താവനയുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ. തിരുവനന്തപുരത്ത് കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ ഭൂരിപക്ഷം ബ്രാഹ്മണ കുടുംബങ്ങളും ഇപ്പോൾ പട്ടിണിയിലാണ് കേരളത്തിൽ. ഭൂമിയില്ല. അവർക്ക് ഒന്നുമില്ല കേരളത്തിൽ. വല്ല സർക്കാർ ഉദ്യോ​ഗമോ, ക്ഷേത്രങ്ങളിലെ പൂജയോ അല്ലാതെ അവർക്കെന്താണുള്ളത്. കിളക്കാനും കുഴിക്കാനുമൊന്നും അവർക്ക് പറ്റില്ല. അത് പരമ്പാര​ഗതമായിട്ടുള്ള ജനറ്റിക്സ് ഡെവലപ്മെന്റാണെന്നും ജി സുധാകരൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button