Uncategorized
ബംഗളൂരുവിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു, കൊല്ലം സ്വദേശി കസ്റ്റഡിയിൽ

ബംഗളൂരു : ബംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു. അടൂർ സ്വദേശിനി ഗംഗ (22) യാണ് കൊല്ലപ്പെട്ടത്. തവക്കൽ മസ്താൻ ദർഗക്ക് സമീപം ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണ (23) അറസ്റ്റിലായി. നാലുവർഷമായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. ബംഗളൂരുവിൽ നഴ്സിംഗ് പഠന കാലത്താണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് വിവരം. പെൺകുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പ്രതി പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യൽ തുടരുകയാണ്.




