Uncategorized

ആറളം ഫാം ഗസ്റ്റ്ഹൗസ് കാടുകയറി നശിക്കുന്നു

മട്ടന്നൂർ:ടൂറിസം വകുപ്പ് ലക്ഷക്കണക്കിനു രൂപ ചെലവഴിച്ചു നവീകരിച്ച ആറളം ഫാം ഗസ്റ്റ് ഹൗസ് കാട് കയറി നശിക്കുന്നു.ഗസ്റ്റ് ഹൗസ്
പരിസരം കാടുകയറാൻ തുടങ്ങിയതോടെഇവിടങ്ങൾ ഇഴ ജന്തുക്കളുടെ താവളമായി മാറിയിരിക്കുകയാണ് .നിലവിൽ പരിപാലനം ഇല്ലാത്തതു കൊണ്ട് തന്നെഫർണിച്ചറുകളും മറ്റു വസ്തുക്കളുംനശിക്കാൻ തുടങ്ങിയിട്ടുണ്ട്

ആവശ്യത്തിന് പരിപാലനം ഇല്ലാത്തതാണ് ഇത്തരം ലക്ഷങ്ങൾ കാടു കയാറൻ കാരണമെന്ന് നാട്ടുകാർ പറയുന്നു
2023 ലാണ് ടൂറിസം വകുപ്പ് നിലവിലുള്ള ഗസ്റ്റ് ഹൗസ് ഏറ്റെടുത്ത് നവീകരണം നടത്തിയത് ലക്ഷക്കണക്കിന് രൂപയാണ് ഇതിനായി ചെലവഴിച്ചത്
2023 സെപ്റ്റംബർ 30ന് അന്നത്തെ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ആണ് നവീകരിച്ച ഗസ്റ്റ് ഹൗസ് ജനങ്ങൾക്കായി തുറന്നു കൊടുത്തത്.
നിർമിതി കേന്ദ്രയാണ് എസ്കോസിന്റെ നവീകരണം നടത്തിയത്.പ്ലസ്ടുവോസിന്റെ മുറ്റത്ത് നിർമ്മിച്ച കുട്ടികളുടെ വിനോദ് ഉപാധികൾ മുഴുവൻ കാടുകയറിയ നിലയിലാണ് .ആറളം ഫാമിന് പുറമേ മട്ടന്നൂർ നഗരത്തിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന പഴയ ഐബി യും ലക്ഷങ്ങൾ ചെലവഴിച്ച് നവീകരിച്ചെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും ജനങ്ങൾക്കായി തുറന്നു കൊടുത്തിട്ടില്ല.ബ്രിട്ടീഷുകാരുടെ കാലത്ത് പണിത ഐ ബി ചരിത്ര സ്മാരകമാക്കണമെന്ന് ആവശ്യം ശക്തമായ സാഹചര്യത്തിലായിരുന്നു നവീകരണം.എന്നാൽ ലക്ഷങ്ങൾ പാഴായി എന്ന് മാത്രമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button