Uncategorized

ചക്കക്കൊമ്പനോടൊപ്പം പിടിയാനയും കുട്ടിയാനയും; മയക്കുവെടി വയക്കാൻ കഴിയാതെ ദൗത്യസംഘം

മിഷൻ ചക്കക്കൊമ്പൻ മൂന്നാം ദിവസവും അനിശ്ചിതത്വത്തിൽ തുടരുകയാണ്. നിലവിൽ ആന നിൽക്കുന്ന പ്രദേശം മയക്കുവെടി വെക്കുന്നതിന് അനുകൂലമല്ല. ജലാശയത്തിന് അടുത്താണ് ആനയുടെ നിൽപ്പ്. സണ്ണി ഏറുമാടത്തിന് അടിയിൽ ആണ്. സഞ്ചാരം വളരെ സാവധാനമാണ്. ഓമനക്കുഴി ഭാഗത്ത് എത്തിച്ച് വെടി വെക്കാനാണ് ദൗത്യസംഘത്തിന്റെ ശ്രമം.

അതേസമയം, മിഷൻ ചക്കക്കൊമ്പൻ തടയണമെന്ന ഹർജി തള്ളി ഹൈക്കോടതി. ഹർജിക്കാരൻ്റെ ഉദ്ദേശ്യ ശുദ്ധിയിൽ സംശയമുണ്ടെന്നാണ് കോടതി അറിയിച്ചത്. കോട്ടയം സ്വദേശിയാണ് ഹർജി സമർപ്പിച്ചത്. ചക്കക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ദുഷ്കരമായ അവസ്ഥയിൽ തുടരുകയാണ്.ഇന്നലെ ചക്കക്കൊമ്പനെ ട്രാക്ക് ചെയ്യാൻ കഴിഞ്ഞെങ്കിലും മയക്കുവെടി വയ്ക്കാനായില്ല. ഇന്നും മയക്കുവെടി വയ്ക്കാനായില്ലെങ്കിൽ ദൗത്യം താത്കാലികമായി അവസാനിപ്പിച്ചേക്കും. ചിന്നക്കനാൽ പഞ്ചായത്തിലെ ആറ് വാർഡുകളിൽ തുടർച്ചയായ മൂന്നാം ദിവസവും നിരോധനജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ ഏഴു മണിയോടെയാണ് മിഷൻ ആരംഭിച്ചത്.

രണ്ട് ദിവസം മുൻപ് ആദ്യ മയക്കുവെടി വെച്ചെങ്കിലും കാട്ടാന പൂർണമായും മയങ്ങിയില്ല. ദൗത്യസംഘത്തിന് നേരെ പാഞ്ഞടുത്ത ചക്കക്കൊമ്പൻ കാട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. തുടർന്ന് ബുധനാഴ്ച പുലർച്ചെ നാലുമണിക്ക് ദൗത്യം ആരംഭിച്ചെങ്കിലും വൈകിട്ട് നാലുമണിയോടെയാണ് ചക്കക്കൊമ്പന് നേരെ ആദ്യ മയക്കുവെടി വെക്കാൻ സാധിച്ചത്. എന്നാൽ പുല്ലിൽ തട്ടിയതിനാൽ ആദ്യ ഡോസ് ഏറ്റില്ല. രണ്ടാമത്തെ ഡോസ് മയക്കുവെടി വെച്ചെങ്കിലും ഉന്നം പിഴച്ചതോടെ ചക്കക്കൊമ്പൻ കാടിനുള്ളിലേക്ക് കയറുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button