Uncategorized
കുമ്പളയിൽ പ്രവർത്തിച്ചത് എഫ് ട്യൂണെന്ന് മുൻ ജീവനക്കാരന്റെ വെളിപ്പെടുത്തൽ, മാർക്കറ്റിംഗ് ഓഫീസ് പൂട്ടിയ നിലയിൽ

കാസർകോട്: കാസർകോട് കുമ്പളയിൽ ഫേസ്ക്രീം മാർക്കറ്റിംഗ് ഓഫീസ് പൂട്ടിയ നിലയിൽ. ഡിഗ്മ മാർക്കറ്റിങ് എന്ന പേരിലായിരുന്നു സ്ഥാപനം. ഓഫീസ് ഉപകരണങ്ങളും ബോർഡും ഉൾപ്പെടെ മാറ്റി. മലപ്പുറത്ത് പരാതി ഉയർന്നതിന് പിന്നാലെയാണ് ഓഫീസ് പൂട്ടിയത്. പൊലീസും ഡ്രഗ് കണ്ട്രോൾ യൂണിറ്റും അന്വേഷണം തുടങ്ങി. കുമ്പളയിലെ പൂട്ടിയ സ്ഥാപനത്തിൽ ഉണ്ടായിരുന്നത് എഫ് ട്യൂൺ മാർക്കറ്റിംഗ് എന്ന വെളിപ്പെടുത്തലുമായി മുൻ ജീവനക്കാരൻ മുഹ്ത്തസ. മാർക്കറ്റിങ്ങും കോൾ സെൻറർ സേവനവും എഫ് ട്യൂണിനായി നൽകി. മാർക്കറ്റിംഗ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത് കാസർകോട് ആരിക്കടി സ്വദേശി മുർത്തളയാണെന്നും വെളിപ്പെടുത്തൽ.




