Uncategorized

‘മലയാളികളെയല്ല ഉദ്ദേശിച്ചത്, കള്ളന്മാരെ’; കേരളീയര്‍ കയ്യേറ്റക്കാരെന്ന പരാമര്‍ശത്തില്‍ ബിജെപി നേതാവ്

മൈസൂരു: മലയാളികളെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി മൈസൂരു മുന്‍ എംപിയും ബിജെപി നേതാവുമായ പ്രതാപ് സിംഹ. ഹിന്ദു സംസ്‌കാരത്തെ അംഗീകരിക്കാത്ത കള്ളന്മാരെയും സാമൂഹിക വിരുദ്ധരെയുമാണ് താന്‍ ഉദ്ദേശിച്ചത് മലയാളികളെ അല്ലെന്ന് പ്രതാപ് സിംഹ വ്യക്തമാക്കി. തന്റെ പരാമര്‍ശത്തെ വളച്ചൊടിക്കുകയായിരുന്നുവെന്നും സിംഹ ആരോപിച്ചു. കുടക് മേഖലയിലേക്ക് കുടിയേറിയ മലയാളികള്‍ കര്‍ണാടകയും സംസ്‌കാരം നശിപ്പിച്ചെന്നായിരുന്നു ഹോക്കി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യവെ സിംഹ ആരോപിച്ചത്.

മലയാളികള്‍ ബുദ്ധിയുള്ളവര്‍ എന്ന് പറയുന്നതല്ലാതെ മറുനാട്ടില്‍ എത്തിയാല്‍ അത് കാണില്ല. ഗുണ്ടല്‍പേട്ടിന്റെ പകുതി മലയാളികള്‍ കയ്യേറി. കുടകില്‍ മുഴുവന്‍ മലയാളികളുടെ തോന്ന്യവാസമാണമാണ്. കേരളത്തില്‍ തെങ്ങും, കായലും അല്ലാതെ വേറെ ഒന്നുമില്ലെന്നുമായിരുന്നു പ്രതാപ് സിംഹയുടെ ആക്ഷേപം.

പരാമര്‍ശം നിമിഷങ്ങള്‍ക്കകം വലിയ വിവാദങ്ങള്‍ക്കും സോഷ്യല്‍മീഡിയ വിമര്‍ശനത്തിനും വഴിവെച്ചു. മുന്‍ എംപിയുടെ പരാമര്‍ശം പ്രാദേശിക വിഭജനത്തിന് വഴിവെയ്ക്കുമെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ടിനരസിപുരയില്‍ നടന്ന ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്കിടെ ദളിത് സമുദായാംഗങ്ങള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയതിന് സിംഹക്കെതിരെ കേസെടുത്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button