25.1 C
Iritty, IN
July 7, 2024
  • Home
  • Uncategorized
  • അഞ്ച് നില കെട്ടിടത്തിന് തീപിടിച്ച് അറുപതിലധികംപ്പേർ കൊല്ലപ്പെട്ടു; അഗ്നിശമന സേനാ തിരച്ചിൽ തുടരുന്നു;
Uncategorized

അഞ്ച് നില കെട്ടിടത്തിന് തീപിടിച്ച് അറുപതിലധികംപ്പേർ കൊല്ലപ്പെട്ടു; അഗ്നിശമന സേനാ തിരച്ചിൽ തുടരുന്നു;

ജോഹന്നാസ്ബർഗ്: അഞ്ച് നില കെട്ടിടത്തിന് തീപിടിച്ച് 60ലധികം പേർ സെൻട്രൽ ജോഹന്നാസ്ബർഗിൽ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. അപകടവിവരം അറിയിച്ചത് ദക്ഷിണാഫ്രിക്കൻ നഗരത്തിലെ എമർജൻസി സർവീസാണ്. മരിച്ചവരിൽ പത്തിലേറെ കുട്ടികളും ഉൾപ്പെടുന്നു. ആശുപത്രികളിൽ പരിക്കേറ്റവരെ ചികിത്സയ്ക്കായി എത്തിച്ചെന്ന് എമർജൻസി മാനേജ്‌മെന്റ് സർവീസസ് വക്താവ് റോബർട്ട് മുലൗദ്സി പറഞ്ഞു.

സംഭവസ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീയണച്ചു. തിരച്ചിൽ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. അടിയന്തര സേവനങ്ങൾ തുടരുകയാണെന്ന് സംഭവസ്ഥലത്തെ എഎഫ്‌പി റിപ്പോർട്ടർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിലാണ് തീപിടുത്തമുണ്ടായത്. ഇതുവരെ കാരണം വ്യക്തമായിട്ടില്ല. നിയമവിരുദ്ധമായി ആളുകൾ താമസിച്ച കെട്ടിടത്തിലാണ് അപകടമുണ്ടായതെന്നും തീപിടിത്തമുണ്ടായപ്പോൾ ആളുകൾ അകത്ത് കുടുങ്ങിയിരിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

നഗരമധ്യത്തിൽ ഉപയോഗശൂന്യമായ കെട്ടിടങ്ങൾ അനധികൃതമായി കൈവശം വയ്ക്കുന്നത് വ്യാപകമാണെന്നും പലതും താമസക്കാരിൽ നിന്ന് വാടക ഈടാക്കുന്ന ക്രിമിനൽ സംഘങ്ങളുടെ നിയന്ത്രണത്തിലാണെന്നും റിപ്പോർട്ടുകളുണ്ട്.

Related posts

തയ്‌വാനിൽ ശക്തമായ ഭൂചലനം; 7.4 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

Aswathi Kottiyoor

ദോഹ വിമാനം ആകാശചുഴിയില്‍; 12 പേര്‍ക്ക് പരുക്ക്

Aswathi Kottiyoor

വിയ്യൂർ ജയിലിൽ ഗുണ്ടാഭരണമെന്ന് ‍‍ഡിജിപി: കൈക്കൂലിക്ക് ഗൂഗിൾ പേ; വ്യാപകമായി ലഹരി

Aswathi Kottiyoor
WordPress Image Lightbox