Uncategorized

കേരളത്തിൽ മികച്ച ഭരണം, കേരളം ഭാരതത്തിന് മാതൃകയാവും; മുഖ്യമന്ത്രിയുടെ നയങ്ങളോട് യോജിപ്പെന്ന് ശശി തരൂർ

പത്തനംതിട്ട: മുഖ്യമന്ത്രിയെ പിന്തുണച്ച് ശശി തരൂർ എം പി. കേരളത്തിൽ മികച്ച ഭരണം. വയോജന സംരക്ഷണം നല്ല മാതൃക. കേരളം ഭാരതത്തിന് മാതൃകയാവും. തുറമുഖ പദ്ധതികൾ കേരളത്തിന് ഗുണകരമാകും. കൂടുതൽ നിക്ഷേപകരെ കേരളത്തിലേക്ക് ആകർഷിക്കാനാവണം.

മുഖ്യമന്ത്രിയുടെ നയങ്ങളോട് യോജിപ്പാണ്. കെപിസിസി അധ്യക്ഷനെ വേഗത്തിൽ പ്രഖ്യാപിക്കണം. കാര്യങ്ങൾ ഡൽഹിയിൽ തീരുമാനിക്കട്ടെ. പാർട്ടികകത്ത് ചർച്ചകൾ നടക്കട്ടെ. മന്ത്രിസഭയിൽ കൂടിയാലോചനകളില്ലെന്ന് പറഞ്ഞിൽ അർഥമില്ല. എനിക്ക് ഗ്രൂപ്പില്ലെന്നും അദ്ദേഹം വ്യകത്മാക്കി.

അതേസമയം കോൺഗ്രസിനുള്ളിലെ തർക്കം രൂക്ഷമായി തുടരുന്നതിനിടെ ഷാഫി പറമ്പില്‍ എംപിയെ കടന്നാക്രമിച്ച് വീണ്ടും രാജ്‌മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തിയിരുന്നു. തനിക്കെതിരായ സൈബർ ആക്രമണത്തിന് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്നും രാഹുൽ, ഷാഫി പറമ്പിലിന് വേണ്ടിയാണ് ഇത് നടത്തുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പരോക്ഷമായി പറഞ്ഞു. കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ പ്രതിരോധിക്കാൻ ഞാനും സിദ്ദീഖും മാത്രമാണുണ്ടായിരുന്നത്. തന്നെ പ്രകോപിച്ചാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തേണ്ടി വരുമെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി. താൻ പറയുന്ന കാര്യങ്ങളിൽ ഏതെങ്കിലും ഒന്ന് അടിസ്ഥാന രഹിതമാണെന്ന് തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താനും ഷാഫി പറമ്പിലും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തർക്കത്തിന്റെ തുടർച്ചയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button