Uncategorized

*തൂഫാൻ വൺ മില്യൻ ഗോൾ പദ്ധതിയിൽ കൊട്ടിയൂർ ഐ.ജെ.എം എച്ച്.എസ് സ്കൂൾ ഭാഗമായി*

കൊട്ടിയൂർ: കേരള സംസ്ഥാന സർക്കാർ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന തൂഫാൻ വൺ മില്യൻ ഗോൾ പദ്ധതിയിൽ ഐ.ജെ.എം. എച്ച്.എസ് കൊട്ടിയൂർ പങ്കാളികളായി. സ്കൂളിലെ ലഹരി വിരുദ്ധ ക്ലബും സ്പോർട്ട്സ് ക്ലബും സംയുക്തമായി നടത്തിയ പരിപാടി സ്കൂൾ മാനേജർ ഫാ. ബിജു തുരുത്തേൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ എം.യു തോമസ്, ഹെഡ് മാസ്റ്റർ സജി ആന്റണി, ലഹരി വിരുദ്ധ ക്ലബ് ഇൻചാർജ് അധ്യാപകരായ ജോമിഷ എം.വി, സ്വപ്ന ജെയിംസ്, പി.ടി.എ, മാനേജ്മെന്റ് പ്രതിനിധികൾ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് വിദ്യാർത്ഥികൾക്കിടയിൽ കായിക ക്ഷമത വളർത്തുന്നതിനോടൊപ്പം ലഹരി വിരുദ്ധ അവബോധം സൃഷ്ടിക്കുന്നതിനായി ഫുട്ബോൾ മത്സവും വിദ്യാലയത്തിൽ സംഘടിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button