Uncategorized
സാമ്പത്തിക ക്രമക്കേട്; തൊഴില്‍ വകുപ്പ് അഡീഷണല്‍ ലേബർ കമ്മീഷണറെ സസ്പെൻഡ് ചെയ്തു

.
തിരുവനന്തപുരം: തൊഴില്‍ വകുപ്പ് അഡീഷണല്‍ ലേബർ കമ്മീഷണറെ സസ്പെൻഡ് ചെയ്തു. കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് സിഇഒ കൂടിയായ കെ ശ്രീലാലിനെ ആണ് സസ്പെൻഡ് ചെയ്തത്. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സിഇഒ ആയിരിക്കെ ചിയാക്കിലേക്ക് ഔദ്യോഗിക മൊബൈല്‍ ഫോണുകള്‍ വാങ്ങിയത്, യാത്ര ബത്തകളും ചെലവുകളും അനധികൃതമായി കൈപ്പറ്റിയതില്‍ ഉള്‍പ്പെടെ പരാതി ഉയർന്നിരുന്നു. തൊഴില്‍ വകുപ്പില്‍ ലേബർ കമ്മീഷണർ കഴിഞ്ഞാല്‍ ഉള്ള പദവിയാണ് അഡീഷണല്‍ ലേബർ കമ്മീഷണറുടേത്.



