Uncategorized

പെട്രോളിലെ എഥനോൾ അളവ് പരിശോധനയിൽ സംസ്ഥാന സർക്കാരിൻ്റെ ഒളിച്ചുകളി; E- 20 ശാസ്ത്രീയപരിശോധന മുടങ്ങി

പെട്രോളിലെ എഥനോൾ അളവ് പരിശോധനയിൽ സംസ്ഥാന സർക്കാരിൻ്റെ ഒളിച്ചുകളി. E20 പെട്രോളിലെ എഥനോളിന്റെ യഥാർഥ അളവ് കണ്ടെത്തുന്നതിനായി ആരംഭിച്ച ശാസ്ത്രീയ പരിശോധന മുടങ്ങി. പരിശോധനയ്ക്ക് ആവശ്യമായ ശുദ്ധമായ പെട്രോൾ സാമ്പിൾ ലഭിച്ചില്ലെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. 100% പെട്രോൾ സാമ്പിൾ എണ്ണ കമ്പനികൾ നൽകിയില്ലെന്നും സർക്കാർ വ്യക്തമാക്കി.

എന്നാൽ പരിശോധനയ്ക്ക് 100 ശതമാനം ശുദ്ധമായ പെട്രോൾ സാമ്പിൾ നിർബന്ധമാണെന്ന വാദം ചോദ്യം ചെയ്യുകയാണ് വിദഗ്ധർ. പരിശോധനക്ക് ശുദ്ധമായ സാമ്പിൾ ആവശ്യമില്ലെന്ന് വിദഗ്ദ്ധർ വ്യക്തമാക്കി. എന്നാൽ പെട്രോളിലെ എഥനോൾ അളവ് കണ്ടെത്താൻ ബദൽ ശാസ്ത്രീയ പരിശോധനാ രീതികൾ ഉണ്ടായിരിക്കേ, മറ്റ് രീതികൾ ഉപയോഗിക്കാൻ സർക്കാർ തയ്യാറായില്ല.

വാട്ടർ എക്സ്ട്രാക്ഷൻ, ഫ്യൂറിയർ ട്രാൻസ്ഫോം ഇൻഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി തുടങ്ങിയ രീതികൾ ഉപയോഗിച്ച് പരിശോധന നടത്താമെന്നിരിക്കെ ഇവ പരിഗണിക്കാൻ സർക്കാർ തയ്യാറായില്ല.

കർണാടക സർക്കാർ പെട്രോളിലെ എഥനോൾ അളവ് പരിശോധിക്കാൻ പരമ്പരാഗത പരിശോധനാ രീതികളാണ് സ്വീകരിച്ചത്. എന്നാൽ സർക്കാരിനുള്ള താത്പര്യം പോലും വിഷയത്തിൽ കേരളത്തിനില്ല. വിഷയത്തിലെ സതീശൻ സർക്കാരിൻ്റെ നിലപാട് ദുരൂഹമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button