കാലടി സമരം; കോടതി വിധി വിദ്യാഭ്യാസത്തെ രക്ഷിക്കുന്നതെന്ന് കെ എൻ ബാലഗോപാൽ

കാലടി സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച ഹൈക്കോടതി വിധി സ്വഗാതം ചെയ്ത് കെ എൻ ബാലഗോപാൽ. കോടതി വിധി വിദ്യാഭ്യാസത്തെ രക്ഷിക്കുന്നതെന്ന് കെ എൻ ബാലഗോപാൽ വ്യക്തമാക്കി. വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസത്തിനും അനുകൂലമായ വിധി. കുട്ടികൾക്ക് പരീക്ഷ എഴുതാൻ കഴിയും. നിയമപരമായി അന്വേഷണം നടത്തുന്നതിൽ പ്രശ്നമില്ലെന്നും അക്കാദമിക് കാര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു
ഉന്നത വിദ്യാഭ്യാസ മന്ത്രി എടുത്തത് തെറ്റായ തീരുമാനമായിരുന്നു. മുഖ്യമന്ത്രിയും പിന്തുണച്ചുവെന്നും ചൂണ്ടികാട്ടി. വൈസ് ചാൻസിലർ സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.വിദ്യാര്‍ത്ഥികള്‍ക്ക് കാമ്പസില്‍ പ്രവേശിക്കാമെന്നും മൂന്നാഴ്ച പതിവ് ക്ലാസുകളില്‍ പങ്കെടുക്കാമെന്നുമാണ് കോടതി വ്യക്തമാക്കി. ആറ് ആഴ്ചയ്ക്കകം പ്രത്യേക പരീക്ഷ നടത്തണമെന്നും കോടതി ചൂണ്ടികാട്ടി. സര്‍വകലാശാലയ്ക്ക് താല്പര്യമെങ്കില് പുതിയ അന്വേഷണമാകാം അതിന് വിധി തടസമല്ലെന്നും എന്നാല്‍ വിദ്യാര്‍ഥികളെ വീണ്ടും സസ്പെന്‍ഡ് ചെയ്യരുതെന്നും ഹൈക്കോടതി പറഞ്ഞു.




