Uncategorized

ക്യാബിനറ്റ് പദവികളിൽ ഒരു വീട്ടിൽ നിന്ന് രണ്ടുപേർ; പി ജെ ജോസഫ് കാർഷിക വികസന സമിതി ചെയർമാൻ ആകും

തിരുവനന്തപുരം- യുഡിഎഫ് സർക്കാരിനെ കീഴിലെ ക്യാബിനറ്റ് പദവികളിൽ ഒരു വീട്ടിൽ നിന്ന് രണ്ടുപേർ. അപു ‍ജോൺ ജോസഫിന് പിന്നാലെ പിതാവ് പി ജെ ജോസഫിനും ക്യാബിനറ്റ് പദവി നൽകിയിരിക്കുകയാണ് സർക്കാർ. കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫിനെ കാർഷിക വികസന സമിതി ചെയർമാനായാണ് നിയമിച്ചത്അടുത്ത മന്ത്രിസഭാ യോഗത്തിൽ അദ്ദേഹത്തിൻ്റെ ക്യാബിനറ്റ് പദവിക്ക് അംഗീകാരം നൽകും. അപു ജോൺ ജോസഫ് ഗവൺമെന്റ് ചീഫ് വിപ്പ് പദവി അലങ്കരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് പി ജെ ജോസഫിനും ക്യാബിനറ്റ് പദവി നൽകിയത്. ഇതോടെ കേരള കോൺഗ്രസിന് ലഭിക്കുന്ന ബോർഡുകളുടെ എണ്ണം എട്ടായി. എന്നാൽ ഏഴ് എംഎല്‍എമാർ മാത്രമാണ് കേരള കോണ്‍ഗ്രസിനുള്ളത്.

അതേസമയം, പാലാ എംഎൽഎ മാണി സി കാപ്പൻ നോർക്ക വൈസ് ചെയർമാനാകും. ബോർഡ് കോർപ്പറേഷനിലും പരിഗണന വേണമെന്ന് മാണി സി കാപ്പൻ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എലത്തൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുത്തപ്പോൾ ഉള്ള ധാരണയെന്നാണ് ഉയർത്തുന്ന അവകാശവാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button