Uncategorized

എൽപിഎസ്ടി സമരം: ‘മുഖ്യമന്ത്രിക്ക് കരച്ചിൽ വരാതിരിക്കട്ടെ’, തലമുണ്ഡനം ചെയ്ത് ജയകൃഷ്ണനും

തിരുവനന്തപുരം: എൽപിഎസ്ടി (LPST) റാങ്ക് ഹോൾഡേഴസ് സെക്രട്ടേറിയറ്റിന് മുൻപിൽ നടത്തുന്ന സമരം 138-ാം ദിവസത്തിലേക്ക് കടന്നു. സർക്കാരിന്റെ വഞ്ചനാപരമായ നിലപാടിലും നിഷ്ക്രിയത്വത്തിലും പ്രതിഷേധിച്ച് നിരാഹാരം അനുഷ്ഠിക്കുന്ന ഉദ്യോഗാർത്ഥി ജയകൃഷ്ണനും തലമുണ്ഡനം ചെയ്തു. നേരത്തെ സമരസമിതി സെക്രട്ടറി വളർമതിയും മുടി മുറിച്ച് പ്രതിഷേധിച്ചിരുന്നു.

10 ദിവസമായി നിരാഹാരത്തിലായിരുന്ന ജയകൃഷ്ണൻ തലമുണ്ഡനം ചെയ്ത് നിരാഹാര സമരം അവസാനിപ്പിച്ചു. ആരോ​ഗ്യസംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. ഇത് ആവശ്യങ്ങളിൽ നിന്നുള്ള പിന്മാറ്റമല്ലെന്നും ജീവന് വിലകൽപ്പിക്കാത്ത സർക്കാരിനുള്ള ശക്തമായ താക്കീതാണെന്നും അദ്ദേഹം വ്യക്തമാക്കി.

അഞ്ചിൽ നാല് ആവശ്യങ്ങൾ അംഗീകരിച്ചതായാണ് സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ പൊതുജനങ്ങളെയും റാങ്ക് ലിസ്റ്റിലുള്ളവരെയും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണിതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. അംഗീകരിച്ചതായി പറയുന്ന ആവശ്യങ്ങളിൽ എച്ച്.ടി.വി (HTV) തസ്തികകൾ നൽകുമെന്ന പ്രഖ്യാപനം കൊണ്ട് റാങ്ക് ലിസ്റ്റിലുള്ളവർക്ക് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ലെന്നും നിലവിൽ ഇവിടെ പി.എസ്.സി വഴി നിയമനം ലഭിച്ചവരും ഡിവിഷൻ ഫാൾ മൂലം പുറത്തുപോയ അധ്യാപകരുമാണ് ജോലി ചെയ്യുന്നതെന്നും അവർ ചൂണ്ടിക്കാട്ടി.പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നതുമായി ബന്ധപ്പെട്ട് സർക്കാരിന് തനിയെ തീരുമാനമെടുക്കാൻ കഴിയില്ലെന്നും ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി. ആവശ്യങ്ങൾ നടപ്പിലാക്കിക്കൊണ്ടുള്ള യാതൊരു എഴുതി നൽകിയ ഉറപ്പോ ഉത്തരവോ നൽകാൻ ഇതുവരെ സർക്കാരിന് സാധിച്ചിട്ടില്ല. മുമ്പ് ഒരു വനിത മുടി മുറിച്ചപ്പോൾ ദുഃഖത്തോടെ സംസാരിച്ച മുഖ്യമന്ത്രി, തങ്ങളെ തെരുവിൽ കൊലയ്ക്ക് കൊടുക്കുകയാണെന്നിം ജയകൃഷ്ണൻ കുറ്റപ്പെടുത്തി. അതേസമയം വളർമതി നിരാഹാര സമരം തുടരും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button