22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മണിപ്പൂരില്‍ മൂന്ന് കുക്കി യുവാക്കള്‍കൂടി കൊല്ലപ്പെട്ടു; കാലുകള്‍ വെട്ടിമാറ്റിയ നിലയില്‍
Uncategorized

മണിപ്പൂരില്‍ മൂന്ന് കുക്കി യുവാക്കള്‍കൂടി കൊല്ലപ്പെട്ടു; കാലുകള്‍ വെട്ടിമാറ്റിയ നിലയില്‍

ഇംഫാൽ: മണിപ്പൂരിൽ സംഘർഷത്തിന് അയവില്ല. കുക്കി വിഭാഗത്തിലെ മൂന്ന് യുവാക്കൾകൂടി കൊല്ലപ്പെട്ടു. നാഗാ ഭൂരിപക്ഷ പ്രദേശമായ ഉഖ്‌റൂലിലാണ് ക്രൂരമായി യുവാക്കളെ കൊലപ്പെടുത്തിയത്. രണ്ട് ആഴ്ചയായി സംഘർഷത്തിൽ അയവുവന്നതിനുശേഷമാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്യുന്നത്.

തൗബൽ ജില്ലയിലെ തോവയിൽ ഒരു കാട്ടിൽനിന്നാണു കാലുകൾ വെട്ടിമാറ്റിയ നിലയിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. യൈരിപോക്-ചരങ്പട്ട് റോഡ് ജങ്ഷനിലാണു സംഭവം. വെടിവയ്പ്പിലാണ് ഇവർ കൊല്ലപ്പെട്ടതെന്നാണു സൂചന.

അതിനിടെ സമാധാനനീക്കത്തിന്‍റെ ഭാഗമായി ഐ.ബി ആസ്ഥാനത്തു നടന്ന വിഘടനവാദി നേതാക്കളുമായുള്ള കേന്ദ്ര സർക്കാരിന്‍റെ രണ്ടാംഘട്ട ചർച്ച പൂർത്തിയായി. കെ.എൻ.ഒ, യു.പി.എഫ് സംഘടനകളുമായായിരുന്നു ചർച്ച. കലാപവുമായി ബന്ധപ്പെട്ട സമാധാനനീക്കത്തിനായുള്ള ആലോചനകളിൽ പുരോഗതിയുണ്ടെന്നും മൂന്നാംഘട്ട ചർച്ച ഉടൻ നടക്കുമെന്നും സംഘടനകൾ അറിയിച്ചു.

Related posts

ആരോഗ്യമന്ത്രിയെ വിശ്വസിച്ചത് തെറ്റ്; അവർ നേരിട്ടെത്താതെ വീട്ടിൽ പോകില്ല: ഹർഷിന

Aswathi Kottiyoor

കോഴിക്കോട് സെയില്‍സ് ഗേളിനെ വീട്ടില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ചു’; സ്ഥാപന ഉടമയ്ക്കെതിരെ പരാതി

Aswathi Kottiyoor

കാനഡയിൽ ഭാര്യയെ കൊന്ന് നേരെ ഇന്ത്യയിലേക്ക്, എല്ലാം ചൂതാട്ടത്തിന്റെ പേരിൽ? പ്രതിയെ തേടി കേരള പൊലീസും

Aswathi Kottiyoor
WordPress Image Lightbox